Thursday, July 17, 2014

സര്‍വര്‍ സാഹിബ്

കേരളത്തിലെ പ്രമുഖനായ ഉര്‍ദു കവി.

ജീവിതരേഖ


൧൯൧൬ ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ എന്ന സ്ഥലത്ത് വെളിമ്പറമ്പില്‍
അഹമ്മുവിന്റേയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി ജനനം. സര്‍വര്‍ എന്നത് തൂലികാനാമമാണ്‌, പൂര്‍ണനാമം സെയ്ത് മുഹമ്മത് എന്നായിരുന്നു.൧൯൪൨ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ അദീബെ ഫാസില്‍ പ്രിലിമിനറി വിജയിച്ച് ഉര്‍ദു ബിരുദം നേടി. ബിരുദം നേടിയ ഉടന്‍ തന്നെ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ താല്‍ക്കാലികമായി നിയമിതനായി. അതിനു ശേഷം തലശ്ശേരി സെന്റ് ജോസഫ് ഹൈ സ്കൂളില്‍ രണ്ടു വര്‍ഷം അദ്ധ്യാപകനായി. ൧൯൪൪ മുതല്‍ ൧൯൭൧ ന്‌ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെന്റ് ഹൈസ്കൂളില്‍ ഉര്‍ദു അദ്ധ്യാപകനായിരുന്നു. ൧൯൪൦ ല്‍ ബാംഗ്ലൂരിലെ കന്റോണ്മെന്റ് മുഹമ്മദ് അലി ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ്‌ ' ഉസ്താദ് ' എന്നര്‍ത്ഥം വരുന്ന സര്‍വര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്.
പ്രധാന സാഹിത്യകൃതികള്‍
ആദ്യത്തെ സാഹിത്യ സൃഷ്ടി ഗുന്‍ച എന്ന വാരികയില്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നാടോടി കഥ. ആദ്യത്തെ കവിത ജവഹര്‍ സാഹിബ് ബാംഗ്ലൂരിനെ കുറിച്ച് എഴുതിയ വിലാപ കാവ്യം,ആദ്യത്തെ കവിതാ സമാഹാരമായ 'അര്‍മഗാനെ കേരള' 1970ല്‍ പ്രസിദ്ധീകരിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ (പ്രേമ ലേഖനം), വെട്ടൂര്‍ രാമന്‍ നായര്‍, എം.ടി.വാസുദേവന്‍ നായര്‍ , പൊന്‍കുന്നം വര്‍ക്കി ,പോഞ്ഞിക്കര റാഫി എന്നിവരുടെ കഥകള്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണം
ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍ ഏകാന്ത ജീവിത നയിച്ച സര്‍വറെ 1994 സെപ്തംബര്‍ ആറിനാണ് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതിന് മൂന്ന് ദിവസം മുന്‍പെങ്കിലും അദ്ദേഹം മരിച്ചിരുന്നുവെന്നാണ് കരുതുന്നത്

No comments: